തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്..കാരണം…
മില്‍മയില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തൊഴിലാളികള്‍ സമരത്തിലേക്ക്.സംസ്ഥാനത്തെ എല്ലാ മിൽമ ഡയറികളും പണിമുടക്കിൽ പങ്കെടുക്കും.സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.മില്‍മയില്‍ ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടർന്നാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് കടക്കുന്നത്. നാളെ അഡീഷണൽ ലേബർ കമ്മിഷൻ യൂണിയൻ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ ധാരണയായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും തൊഴിലാളികൾ അറിയിച്ചു.ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചത്.