താലികെട്ടിന് തൊട്ടുമുമ്പ് വരനെ പൊലീസ് അറസ്റ്റ് ചെയ്തു..കസ്റ്റഡിയിലിരിക്കെ മരണം..പ്രതിഷേധവുമായി കുടുംബം…

25 കാരനായ ആദിവാസി യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് വൻ പ്രതിഷേധത്തിന് കാരണമാകുന്നു.വിവാഹദിവസമാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.പിന്നാലെ യുവാവ് മരിച്ചെന്ന വാർത്തയാണ് പുറത്ത് വന്നത് . സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ തടിച്ചുകൂടി. ബന്ധുക്കളായ സ്‌ത്രീകൾ കലക്‌ട്രേറ്റിലും പ്രതിഷേധവുമായി എത്തി. ബലം പ്രയോ​ഗിച്ചാണ് പൊലീസ് ബന്ധുക്കളെ നീക്കിയത്.

ഞായറാഴ്ച സ്വന്തം വിവാ​ഹ വേദിയിൽ നിന്നാണ് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ദേവപർധിയെയും അമ്മാവൻ ​ഗം​ഗാ റാമിനെയും കസ്റ്റഡിയിൽ എടുക്കുന്നത്. വരന്റെ വസ്ത്രമണിഞ്ഞ് നിൽക്കുമ്പോഴാണ് യുവാവിനെ പൊലീസ് കൊണ്ടുപോയത്. പിന്നെ മൃതദേഹമാണ് വീട്ടുകാർ കാണുന്നത്. പിന്നാലെ വധുവും അമ്മായിയും പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.പൊലീസിന്റെ മർദ്ദനമേറ്റാണ് ദേവപർധി മരിച്ചതെന്നാണ് കുടുംബം പറയുന്നത് .

അതേസമയം ദേവപർധി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം .മോഷണം പോയ സാധനങ്ങൾ കണ്ടെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായി ദേവ പരാതിപ്പെട്ടെന്നും ആദ്യം മയാന ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയെന്നുമാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button