തായ്വാനിൽ വൻ ഭൂചലനം..സുനാമി മുന്നറിയിപ്പ്,ജാഗ്രത..
തായ്വാനിൽ അതിശക്തമായ ഭൂചലനം. ഇതേ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് .രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്.ഭൂചലനത്തെ തുടർന്ന് തായ്പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു .
തായ്വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് . മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.ഇതേസമയം തന്നെ തെക്ക് പടിഞ്ഞാറൻ ജപ്പാനിൽ സുനാമി തിരകൾ എത്തിയെന്നാണ് വിവരം .