താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തി..കണ്ടെത്തിയത്….
താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി.മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെയാണ് കണ്ടെത്തിയത് . വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്.തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിടുകയായിരുന്നു. ഇന്ന് രാത്രി 8.45 ഓടെ ആണ് ഹർഷാദ് ഉപ്പയുടെ ഫോണിലേക്ക് വിളിച്ച് തന്നെ തട്ടികൊണ്ട് പോയവർ വൈത്തിരിയിൽ ഇറക്കി വിട്ടെന്ന് അറിയിച്ചത്.ഹര്‍ഷാദ് വിളിച്ച വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. ഹർഷാദിനെ കൂട്ടാനായി പൊലീസ് അടിവാരത്തേക്ക് പോയിട്ടുണ്ട്.
ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഇന്ന് വൈകിട്ടോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. താമരശ്ശേരി ഡിവൈഎസ്‍പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയവര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്