താമരശേരിയില്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിച്ച് യുവാവ്..അറസ്റ്റ്…

താമരശേരിയില്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ കയറി വിദ്വേഷ പ്രചരണം നടത്തുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് ആണ് പിടിയിലായത്. താമരശ്ശേരി കാരാടി ജുമാമസ്ജിദില്‍ നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കകത്ത് കയറി ജയ് ശ്രീറാം വിളിക്കുകയും വിദ്വേഷം പറയുകയുമായിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഫേസ് ബുക്കിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കുമെന്നും പറഞ്ഞ് ജയ് ശ്രീറാം വിളിക്കുന്നതാണ് വീഡിയോ. മുസ്‌ലിങ്ങളെ അസഭ്യം പറയുന്നതരത്തിലും വീഡിയോ ഉണ്ട്.പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിവരം അറിഞ്ഞയുടൻ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതു പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിജയ് പിടിയിലായത്.

Related Articles

Back to top button