താനൂർ കസ്റ്റഡി മരണം.. മലപ്പുറം എസ്.പിയെ…
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ വിവാദങ്ങൾക്കിടെ മലപ്പുറം എസ്.പി എസ് സുജിത് ദാസിനെ മാറ്റി. ഹൈദരാബാദിൽ പരിശീലനത്തിന് പോകാൻ എസ്.പിക്ക് സർക്കാർ നിർദേശം നൽകി. സെപ്റ്റംബർ 2 മുതൽ മലപ്പുറത്തിന്റെ ചുമതല പാലക്കാട് എസ്.പിക്ക് ആയിരിക്കും. ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിൽ പരിശീലനം സെപ്തംബർ 4 മുതൽ ആരംഭിക്കും.
താനൂർ കസ്റ്റഡിക്കൊലയുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെ സുജിത് ദാസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധ മാർച്ചുകളിലും എസ്.പി സുജിത്ദാസ് തൽസ്ഥാനത്ത് തുടരുന്നത് ചോദ്യം ചെയ്തിരുന്നു. എസ്.പി ചാർജെടുത്ത ശേഷം ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വന്ന വലിയ തോതിലുള്ള വർദ്ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.