താനൂർ കസ്റ്റഡി കൊലപാതക കേസ് .. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് ജാമ്യം…

കൊച്ചി: താനൂർ കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർക്കും എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തിനുള്ളിൽ സിബിഐ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം നൽകിയത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

മെയ് നാലിന് പുലർച്ചെ സിബിഐ സംഘം പ്രതികളെ വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയാണ് ഉൾപ്പെടെ എട്ട് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയാണ് സിബിഐ നാല് പ്രതികളെയും കസ്റ്റഡിയിൽ എടുത്തത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കലിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കൽ, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്.

2023 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിർ ജിഫ്രി കൊല്ലപ്പെടുന്നത്. ഓ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ പു​ല​ർ​ച്ചെ താ​മി​ർ ജി​ഫ്രി മ​രി​ച്ചു. ക്രൂ​ര​മ​ർ​ദ​ന​മേ​റ്റാ​ണ്​ മ​ര​ണ​മെ​ന്ന്​ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ പൊ​ലീ​സി​നെതി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

Related Articles

Back to top button