താനൂർ കസ്റ്റഡിക്കൊല….സിബിഐ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബം…

താനൂർ കസ്റ്റഡി കൊലപാതകത്തിലെ സിബിഐ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബം. സിബിഐ കേസ് ഏറ്റെടുത്ത് ഒരു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. എസ്പിയും ഡിവൈഎസ്പിയും അടക്കമുള്ളവരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് പരാതി നൽകുമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി.

ഗൂഢാലോചന അന്വേഷിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സഹോദരൻ വ്യക്തമാക്കി. ഒന്നാം പ്രതി മലപ്പുറം എസ്പി ആയിരുന്ന എസ് സുജിത് ദാസാണെന്നും സഹോദരൻ പറഞ്ഞു. എസ്പിയും ഡിവൈഎസ്പിയും അടക്കമുള്ളവരെ പ്രതി ചേർക്കണമെന്നുംസഹോദരൻ .

Related Articles

Back to top button