താണ്ഡവമാടി കാട്ടാനക്കൂട്ടം…….നിലമ്പൂര്‍ എംഎസ്‍പി ക്യാമ്പിന്‍റെ ചുറ്റുമതില്‍ തകര്‍ത്തു….

നിലമ്പൂര്‍ എംഎസ്പി ക്യാമ്പിന്‍റെ ചുറ്റുമതില്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മതിലിന്‍റെ നാല്‍പത് മീറ്ററിലേറെ ഭാഗമാണ് ഇന്ന് പുലര്‍ച്ചെയോടെ ആനക്കൂട്ടം തകര്‍ത്തത്. മുകളില്‍ കമ്പിവല തീര്‍ത്ത് രണ്ടാള്‍ പൊക്കത്തില്‍ പണിത മതിലാണ് ആനകള്‍ തകര്‍ത്തിരിക്കുന്നത്. മതിലിന് സമീപം ചാലിയാറിന്‍റെ തീരത്തായി കാട്ടാനകൾ തമ്പടിക്കുന്നത് പതിവാണ്. ഇക്കാരണം കൊണ്ടുതന്നെ രാത്രിയായാൽ ക്യാമ്പിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് എംഎസ്പി അധികൃതർ പറയുന്നു. മൂന്നൂറോളം പൊലീസുകാരും ഇലക്ഷൻ ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥരുമാണ് ക്യാമ്പിൽ കഴിയുന്നത്.

Related Articles

Back to top button