താജ് മഹലിന് സമീപമുള്ള മസ്ജിദില്‍ നിന്നും യുവതിയുടെ അര്‍ദ്ധനഗ്‌ന മൃതദേഹം…ബലാത്സംഗത്തിനിരയായി..

താജ് മഹലിന് സമീപമുള്ള മസ്ജിദില്‍ നിന്ന് യുവതിയുടെ അര്‍ദ്ധനഗ്‌ന മൃതദേഹം കണ്ടെത്തി. യുപി പൊലീസാണ് മസ്ജിദില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. താജ്മഹലിന്റെ കിഴക്കേ ഗേറ്റിന് സമീപമാണ് മസ്ജിദ്.പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. 22-കാരിയായ യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. യുവതിയുടെ മുഖം പൂര്‍ണമായും വികൃതമാക്കിയതിനാല്‍ ഇത് ആരണെന്നറിയാന്‍ സാധിച്ചിട്ടില്ല. ശരീരത്തില്‍ നിരവധി മുറിവുകളുമുണ്ട്. യുവതിയുടെ ഇടുപ്പിന് താഴ്ഭാഗത്തെ വസ്ത്രങ്ങളുണ്ടായിരുന്നില്ല. ഭാരമേറിയ ആയുധം ഉപയോഗിച്ചുള്ള അടിയേറ്റാകാം ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുന്ന പൊലീസ് ഉടനെ ഇരയെ തിരിച്ചറിയുമെന്നും പ്രതിയെ പിടികൂടുമെന്നും വ്യക്തമാക്കി.

Related Articles

Back to top button