താജ്മഹലിന്റെ പേര് മാറ്റല്‍ നീക്കം

താജ്മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തെത്തുടര്‍ന്ന് ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം. ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക് നിര്‍ത്തിവെച്ചു. താജ്മഹല്‍ എന്ന പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി കൗണ്‍സിലര്‍ ശോഭാറാം റാത്തോര്‍ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. താജ്ഗഞ്ച് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് റാത്തോര്‍.

താജ്മഹലിന്റെ പേര് മാറ്റത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഉറച്ചുനിന്നപ്പോള്‍ ഹൈക്കോടതിയും സുപ്രിം കോടതിയും നേരത്തെ തന്നെ ഹര്‍ജി തള്ളിയതായി ചൂണ്ടിക്കാട്ടി ബിഎസ്പി കോണ്‍ഗ്രസ് കൗണ്‌സിലര്‍മാര്‍ എതിര്‍ത്തു.

ശിവലിംഗ പ്രതിഷ്ഠയുള്ള തേജോ മഹാലയ എന്ന ക്ഷേത്രം തകര്‍ത്താണ് ഷാജഹാന്‍ താജ്മഹല്‍ പണി കഴിപ്പിച്ചത് എന്നാണ് ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം. എന്നാല്‍ ഇതിന് തെളിവുകളില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ 2015 നവംബറില്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നത്.

അതേസമയം ഈ വര്‍ഷം മെയ് മാസത്തില്‍ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച്, താജ്മഹല്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെടുന്ന ഒരു ഹര്‍ജി തള്ളിയിരുന്നു. കോടതിയെ പരിഹസിക്കരുതെന്നായിരുന്നു ഹർജിക്കാരനോട് കോടതി പറഞ്ഞത്.

Related Articles

Back to top button