തളിപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാണ്മാനില്ല….
കണ്ണൂർ തളിപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായതായി പരാതി. പൂക്കോത്ത് തെരു സ്വദേശി പതിനാല് വയസുള്ള ആര്യനെയാണ് കാണാതായത്. സ്കൂളിലേക്ക് പോയ കുട്ടി പിന്നീട് തിരികെ വന്നില്ല.ഏറെ വൈകിയും കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ കണ്ടു ലഭിക്കുന്നവർ 85 94020730 എന്ന നമ്പറിലോ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.