തളിക്കുളത്ത് ദമ്പതിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ
തൃശ്ശൂർ: തളിക്കുളം ഹാഷ്മി നഗറിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ മുതൽ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ വൈകീട്ട് വീടിന്റെ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. നൂൽപാടത്ത് അബ്ദുൾ ഖാദർ(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അബ്ദുൾ ഖാദറിന്റെ ആദ്യഭാര്യ: ആമിനുമ്മ. മക്കൾ: അബുസു, മജീദ്, കുൽസു, സുഹറ, പരേതനായ മനാഫ്. മരുമക്കൾ: റസിയ,ഹസീന, അലി, യൂസഫ്, പരേതനായ മക്കാർ.