‘തലപ്പത്തുള്ളവർ മാത്രമല്ല പാർട്ടി ,കൂടെ നില്‍ക്കും കണ്ടിപ്പാ’..അൻവറിനെ പിന്തുണച്ച് മുൻ സിപിഎം നേതാവ്..
നിലമ്പൂരില്‍ വിശദീകരണ യോഗത്തിന് തയ്യാറെടുക്കുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി.സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന് ഇഎ.സുകുവാണ് അൻവറിനെ പിന്തുണച്ച് ഫേയ്സ്ബുക്കിൽ തുറന്ന പ്രതികരിച്ചത്.
തലപ്പത്തുള്ളവര്‍ മാത്രമല്ല പാര്‍ട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നുമാണ് സുകുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പി വി അന്‍വറിന്റെ കൂടെ നില്‍ക്കുമെന്നും ഇ എ സുകു ഫേസ്ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം സുകു പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല. ഇന്നത്തെ വിശദീകരണ യോഗത്തെക്കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്.
ഇതിനിടെ, നിലമ്പൂർ എംഎൽഎ പിവി അൻവറിനെ അനുകൂലിച്ച് മലപ്പുറത്ത് കൂടുതൽ ഇടങ്ങളിൽ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പിവി അൻവറിന്‍റെ എടവണ്ണയിലെ വീടിന് മുന്നിലെ ഫ്ലക്സ് ബോര്‍ഡിന് പുറമെ മലപ്പുറം ചുള്ളിയോടും ബോര്‍ഡുകള്‍ സ്ഥാപിച്ചു. ആഭ്യന്തര വകുപ്പിനെയും പൊലീസിന്‍റെ ആർഎസ്എസ് വത്കരക്കണത്തെയും ചോദ്യം ചെയ്തു കൊണ്ടാണ് പ്രവാസി സഖാക്കൾ ചുള്ളിയോട് എന്ന പേരിൽ ബോർഡുകൾ സ്ഥാപിച്ചത്.