തമിഴ്‌നാട്ടിൽ മുസ്ലിംലീഗിന് വിജയം… തോൽപ്പിച്ചത് മുൻ മുഖ്യമന്ത്രിയെ…. അതും 1.5 ലക്ഷം വോട്ടിന്…..

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർസെൽവം അങ്കം കുറിച്ച രാമനാഥപുരത്ത് ഇന്ത്യ സഖ്യത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി നവാസ് കനി ജയിച്ചത് ഒന്നരലക്ഷത്തോളം വോട്ടിന്. പോരാട്ടം ഏകപക്ഷീയമായി പോയ മണ്ഡലത്തിൽ 1,46,573 വോട്ടായിരുന്നു കനിക്ക് ലീഡ്. എ.ഐ.ഡി.എം.കെ പുറത്താക്കിയ പന്നീർസെൽവം ബിജെപിയെ കൂട്ടി സ്വതന്ത്രനായി മത്സരത്തിനിറങ്ങുകയായിരുന്നു. ഇവിടെ എ.ഐ.ഡി.എം.കെയുടെ ജയപെരുമാൾ ലക്ഷം വോട്ട് തികക്കാനാകാതെ ബഹുദൂരം പിറകിലായി.

Related Articles

Back to top button