തമിഴ്നാടിനെതിരായ വിദ്വേഷ പ്രസംഗം.. മാപ്പുപറഞ്ഞ് ശോഭ കരന്തലജെ….

തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശം പിൻവലിച്ച് മാപ്പുപറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബി.ജെ.പി. സ്ഥനാർഥിയുമായ ശോഭ കരന്തലജെ. ബെംഗളൂരുവിലെ രാമേശ്വരം കഫെയിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു ശോഭയുടെ വിദ്വേഷ പ്രസംഗം. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ വന്ന് കര്‍ണാടകയിലെ കഫേയില്‍ ബോംബ് വെച്ചെന്നും കേരളത്തില്‍ നിന്നുള്ളവര്‍ കര്‍ണാടകയിലെത്തി സ്ത്രീകള്‍ക്കുമേല്‍ ആസിഡ് ഒഴിച്ചുവെന്നുമാണ് ശോഭ കരന്തലജെ കഴിഞ്ഞ ദിവസം പറഞ്ഞത്. പരാമർശത്തിനെതിരേ വലിയതോതിൽ വിമർശനങ്ങൾ ഉയർന്നതോടെയാണ് എക്സ് പ്ലാറ്റ്ഫോമിൽ ശോഭ കരന്തലജെ കുറിപ്പിട്ടത്. തന്റെ പരാമർശം തമിഴ്നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചല്ലെന്നും കൃഷ്ണഗിരി വനത്തിൽ പരിശീലനം ലഭിച്ചവരെക്കുറിച്ചാണെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് എന്നുമായിരുന്നു ശോഭ എക്സിൽ കുറിച്ചത്. തന്റെ പരാമർശം പിൻവലിക്കുന്നെന്നും ശോഭ പറഞ്ഞു. അതേസമയം, കേരളത്തിനെതിരായ വിദ്വേഷ പ്രസംഗത്തിൽ മാപ്പുപറയാൻ ശോഭ തയ്യാറായില്ല.

Related Articles

Back to top button