തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും…..

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ വിജയ് തന്നെ പതാക ഉയര്‍ത്തും.
തമിഴ് നാടിന് പുറമെ കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുളള പാർട്ടി പ്രതിനിധികളും പതാക പ്രകാശന ചടങ്ങിൽ പങ്കെടുക്കും. തമിഴ്‌നാട്ടിൽ പ്രധാന ഇടങ്ങളിലെല്ലാം കൊടിമരം സ്ഥാപിക്കാനും പദ്ധതിയുണ്ട്. പതാകയും അനുബന്ധ പ്രചാരണ സാമഗ്രികളും മഞ്ഞ നിറത്തിലായിരിക്കും എന്നാണ് സൂചന. പാർട്ടിയുടെ ഔദ്യോഗിക ഗാനവും നാളെ പുറത്തിറക്കും. പ്രശസ്ത സംഗീത സംവിധായകൻ എസ് തമൻ ആണ് പതാക ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വരികൾ എഴുതിയത് വി വിവേകാണ്.

Related Articles

Back to top button