തന്നെ തോൽപ്പിക്കാൻ ശ്രമം നടന്നു..പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് ശശി തരൂർ…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിയുക്ത എം പി ശശി തരൂര്‍.കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തരൂര്‍ ഹൈക്കമാന്‍ഡിന് പരാതിയും നല്‍കി.അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും തരൂരിൻ്റെ പരാതിയില്‍ ആവശ്യപ്പെടുന്നു.ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും തരൂർ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

തിരുവനന്തപുരത്തെ മൂന്നു മണ്ഡലങ്ങളിൽ സംഘടനാ വീഴ്ചയുണ്ടായെന്നും തരൂർ ആരോപിക്കുന്നുണ്ട്. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളാണ് തരൂർ ചൂണ്ടിക്കാട്ടിയത്. വോട്ടെണ്ണലിന്റെ അവസാന ഘട്ടങ്ങളിലായിരുന്നു തരൂർ ലീഡ് നേടിയത്.

Related Articles

Back to top button