‘തനിക്കുള്ള പിന്തുണ വെറുപ്പിന്റെ പ്രചാരണ വേദിയാക്കരുത്’..രമേശ് നാരായൺ വിവാദത്തിൽ പ്രതികരിച്ച് ആസിഫ് അലി
രമേശ് നാരായൺ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി.തനിക്കുള്ള പിന്തുണ വെറുപ്പിന്റെ പ്രചാരണ വേദിയാക്കരുതെന്ന് ആസിഫ് അലി പറഞ്ഞു.തിരുവനന്തപുരം സെന്റ് അൽബേർട്സ് കോളേജിൽ പുതിയ സിനിമയുടെ പ്രചരണാർത്ഥം എത്തിയപ്പോളായിരുന്നു ആസിഫിന്റെ പ്രതികരണം.
തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. രമേശ് നാരായൺ ഇപ്പോൾ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും.ദയവുചെയ്ത് ഇതൊരു ഹേറ്റ് ക്യാംപെയ്നായി മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്നേഹം അനുഭവിക്കാൻ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി വ്യക്തമാക്കി.വിവാദത്തിൽ വിശദമായ പ്രതികരണം വെെകാതെ നടത്തുമെന്നും ആസിഫ് അലി അറിയിച്ചിട്ടുണ്ട്.