തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്.. യു.ഡി.എഫിന് വൻ നേട്ടം…
തിരുവനന്തപുരം: 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ നേട്ടം. റിസൾട്ട് വന്ന 22 വാർഡിൽ യു.ഡി.എഫ് 10, എൽ.ഡി.എഫ് 8, എൻ.ഡി.എ 3, എസ്ഡിപിഐ ഒരിടത്തും വിജയിച്ചു. കോഴിക്കോട് വില്യാപ്പള്ളി ചേലക്കാട് വാർഡിൽ എൽ.ഡി.എഫ് സീറ്റിൽ യു.ഡി എഫിന് ജയം. കോട്ടയം തലനാട് സീറ്റ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫും പിടിച്ചെടുത്തു. ഇടുക്കി കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാർഡിൽ എ.എ.പി ജയിച്ചു. 14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ 11, യുഡിഎഫിന്റെ 10, ബിജെപിയുടെ 8 എസ്ഡിപിഐയുടെ 2 സിറ്റിങ് സീറ്റുകളാണ് ഇവിടെയുള്ളത്. രണ്ടെണ്ണം സ്വതന്ത്ര സിറ്റിംഗ് സീറ്റുകളാണ്.