തദ്ദേശ ഉപതെരഞ്ഞെടുപ്പ്.. കായംകുളം മുൻസിപ്പാലിറ്റിയിൽ…
കായംകുളം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കായംകുളം മുൻസിപ്പാലിറ്റി വാർഡ് 32 എൻ.ഡി.എ നിലനിർത്തി. എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച ബി.ജെ.പി പ്രതിനിധി സന്തോഷ് കണിയാംപറമ്പിൽ ആണ് 187 വോട്ടുകൾക്ക് വിജയിച്ചത്. ബി.ജെ.പിയുടെ കൗൺസിലറായിരുന്ന ഡി അശ്വിനിദേവ് അപകടത്തെ തുടർന്ന് ചികിത്സയിലായതിനാൽ ആണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.