തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം..അഞ്ച് പേർ ആശുപത്രിയിൽ…..
തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ ചികിത്സ തേടി.മണ്ണാർക്കാട് അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോൾ (16), മുബഷീറ (18), സലീന (40), ആത്തിക (39) എന്നിവരെയാണ് ദേഹാസ്വാസ്ഥ്യം മൂലം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ഇന്നലെ രാത്രിയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. തുടർന്ന് കുറച്ചു നേരം കഴിഞ്ഞപ്പോൾ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു.