തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞു… പത്ത് വർഷങ്ങൾക്ക് ശേഷം….
അമ്പലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസുകളിലും, മോഷണ കേസുകളിലും ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പിടിയിൽ. കരുനാഗപ്പള്ളി കണ്ടോലിൽ ഹൗസിൽ അൻസാർ റഹിം (43) എന്നയാളെ പൂച്ചാക്കൽ പോലിസ് ആണ് പിടികൂടിയത്. ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി .വൈ. എസ് .പി ബൈജു.പി.എംന്റെയും, ചേർത്തല ഡി .വൈ .എസ്. പി. എസ് .ഷാജിയുടെയും മേൽനോട്ടത്തിൽ അന്വേഷണം നടന്നു വരവേ പ്രതി അൻസാർ മൂവാറ്റുപുഴ പേഴപ്പളി ഭാഗത്തു ഒളിവിൽ താമസിക്കുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൂച്ചാക്കൽ സി. ഐ എൻ.ആർ. ജോസിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ മാരായ മനു മോഹൻ, മണിക്കുട്ടൻ, അരുൺകുമാർ.എം, സൈബിൻ ചക്രവർത്തി, ടെൽസൺ തോമസ്, എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണസംഘം ആണ് പ്രതിയെ മൂവാറ്റുപുഴ ഭാഗത്തുനിന്നും പിടികൂടിയത്.