തട്ടിപ്പുകേസിൽ മകൻ അറസ്റ്റിൽ..നാലംഗ കുടുംബം ജീവനൊടുക്കിയ നിലയിൽ…
നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതിമാരെയും രണ്ട് ആണ്മക്കളെയുമാണ് ആത്മഹത്യ നിലയിൽ കണ്ടെത്തിയത്. മക്കളിൽ ഒരാളെ തട്ടിപ്പ് കേസിൽ അറസ്റ് ചെയ്തതിൽ മനംനൊന്തായിരുന്നു കൂട്ട ആത്മഹത്യ. ഇവരുടെ വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്നും ഈ കുറിപ്പിലാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.മഹാരാഷ്ട്രയിലെ നാഗ്‌പുരിലാണ് സംഭവം.
റിട്ടയേർഡ് അധ്യാപികനായ വിജയ് മധുകർ പച്ചോരി (68) , ഭാര്യ മാല (55), മക്കളായ ഗണേഷ് (38), ദീപക് (36) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ച വീട്ടിൽ നിന്നും കുറച്ച് ദിവസമായി ആരെയും പുറത്തേക്ക് കണ്ടിരുന്നില്ല. ഇതോടെ സംശയം ഉയർന്ന അയൽവാസികളിൽ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്നതോടെയാണ് നാല് പേരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനൊപ്പം കുടുംബാംഗങ്ങൾ എല്ലാവരും ഒപ്പുവെച്ച ആത്മഹത്യ കുറിപ്പും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.