തട്ടിക്കൊണ്ടുപോകല്‍… ഒരാൾ കൂടി പിടിയിൽ…
കൊച്ചി: ആലുവയിലെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തിരുവനന്തപുരത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. നേരത്തെ കൊലപാതക കേസിലടക്കം പ്രതിയായ വ്യക്തിയാണ് പിടിയിലായതെന്നും അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തിയശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ പേരു വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ കേസില്‍ കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവര്‍ അറസ്റ്റിലായിരുന്നു. യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചത് ഇരുവരുടെയും നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഗൂഢാലോചനയിലും ഇരുവർക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.