തക്കാളി വില കുതിക്കുന്നു….ചില സംസ്ഥാനങ്ങളിൽ സെഞ്ച്വറി കടന്നു….
രാജ്യത്ത് തക്കാളി വില കുതിക്കുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളി കിലോയ്ക്ക് 100 രൂപയിലെത്തി. വിതരണം കുറഞ്ഞതോടെ വില കുത്തനെ ഉയരുകയായിരുന്നു. രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇക്കാരണം കൊണ്ട് വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.
ഉഷ്ണ തരംഗത്തെ തുടർന്ന് തക്കാളി വില സെഞ്ച്വറി കടന്നിരിക്കുകയാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളി ഇപ്പോൾ കിലോയ്ക്ക് 90-100 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുംബൈയിൽ കിലോയ്ക്ക് 80 മുതൽ 100 രൂപ വരെയാണ് വില. നേരത്തെ കിലോയ്ക്ക് 35 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി ഇപ്പോൾ 80 രൂപയിലേക്ക് കുതിച്ചു.