ഡ്രൈ ഡേ പ്രഖ്യാപിച്ചു..വരുന്നത് ഒരു തുള്ളി മദ്യം പോലും കിട്ടാത്ത ദിവസങ്ങൾ….

ലോക്സഭ തെരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ ഭാഗമായി തൃശൂരിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു.
വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായിട്ടാണ് ഇത്തരമൊരു നീക്കം . തൃശ്ശൂർ ജില്ലയിൽ ഏപ്രിൽ 24 വൈകിട്ട് ആറ് മണി മുതൽ വോട്ടെടുപ്പ് തിയതിയായ ഏപ്രിൽ 26 വരെ വോട്ടെടുപ്പിനോടനുബന്ധിച്ച ജോലികൾ കഴിയുന്നതുവരെയും, വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനും ലഹരിവിരുദ്ധ ദിനങ്ങളായി (ഡ്രൈ ഡേ) പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ച തിയതികളിലും സമയത്തും ജില്ലയിൽ, സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാർത്ഥങ്ങളും വിൽക്കുവാനോ വിതരണം ചെയ്യുവാനോ സംഭരിക്കുവാനോ പാടില്ല. മദ്യ ഷാപ്പുകൾ, ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ക്ലബുകൾ, അനുബന്ധമായി പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച ദിനങ്ങളിൽ പ്രവർത്തിക്കുവാൻ പാടില്ലാത്തതാണെന്നും ഉത്തരവിലുണ്ട്.

Related Articles

Back to top button