ഡ്രൈവർ യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ്…
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തില്‍ യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയില്‍. അറസ്റ്റ് ചെയ്യേണ്ട ക്രിമിനൽ കേസുകൾ നിലവിലില്ലെന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയെ പൊലീസ് അറിയിച്ചു. യദു നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്കാണ് പൊലീസ് മറുപടി നല്‍കിയത്. തനിക്കെതിരെ മലയിൻകീഴ് പൊലീസ് കള്ളക്കേസുകളെടുക്കുന്നു എന്നായിരുന്നു യദുവിന്റെ ആരോപണം. ആരോപണത്തിൽ പറയുന്ന കേസുകൾ നിലവിലില്ലെന്ന് പൊലീസ് വ്യക്തമാക്കി