ഡ്രൈവർ യദുവിനെതിരായ പരാതി..ഗതാഗതമന്ത്രി പിന്തുണയറിയിച്ചതായി നടി റോഷ്‌ന….
KSRTC ഡ്രൈവർ യദുവിനെതിരായ പരാതിയിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പിന്തുണയറിച്ചതായി നടി റോഷ്‌ന.ഫോണിൽ വിളിച്ചാണ് മന്ത്രി പിന്തുണ നൽകിയതെന്നും അവർ വ്യക്തമാക്കി .തനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും റോഷ്‌ന പറഞ്ഞു .വിഷയത്തിലേക്ക് മനപൂർവം എടുത്തുചാടുമെന്ന് കരുതുന്നില്ല പരാമർശത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതിലാണ് വിളിച്ചതെന്നും മന്ത്രി പറഞ്ഞുവെന്നും റോഷ്‌ന വ്യക്തമാക്കി.
അതേസമയം തന്നെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി നടത്തിയ ആരോപണം ശരിയെന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു .ഇതിൽ പ്രതികരിച്ച് റോഷ്‌ന ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു . താൻ പറഞ്ഞത് സത്യമാണ് എന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു നടിയുടെ പ്രതികരണം .