ഡ്രൈവർക്ക് നെഞ്ചുവേദന… യാത്രക്കാരൻ ചെയ്തത്….
അമ്പലപ്പുഴ: രാവിലെ 7 -30 ഓടെ ആയിരുന്നു സംഭവം. കായംകുളത്തു നിന്നും ആലപ്പുഴക്കു വന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ ഓച്ചി സ്വദേശി അനൂപ് (43) നാണ് വണ്ടാനം ഭാഗത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാരൻ ബസ് ഓടിച്ച് ആശുപത്രിയിലെത്തിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് എത്തിച്ചത്. അനൂപ് ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നീട് യാത്രക്കാർ മറ്റു ബസുകളിൽ ആലപ്പുഴയിലേക്ക് പോയി.