ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം…​ഗതാ​ഗതമന്ത്രിചർച്ചയ്ക്ക് വിളിച്ചു…

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം തുടരുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് നീക്കവുമായി ​ഗതാ​ഗതവകുപ്പ്. സമരത്തിലുള്ള ഡ്രൈവിംഗ് സ്കൂളുകളെ ഗതാഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ ചർച്ചയ്ക്ക് വിളിച്ചു. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചർച്ച. എല്ലാ സംഘടനകളെയും നാളത്തെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. സമരം തുടങ്ങി 13 ദിവസത്തിനുശേഷമാണ് സർക്കാർ ചർച്ചയ്ക്ക് വിളിക്കുന്നത്.സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിം​ഗ് ടെസ്റ്റുകൾ നടക്കാത്ത സാഹചര്യമാണുള്ളത്. ടെസ്റ്റിന് എത്തുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും ആക്ഷേപമുയർന്നിരുന്നു.

Related Articles

Back to top button