ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് കാർഡാക്കാം… ചെയ്യേണ്ടത്….
തിരുവനന്തപുരം: നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യം സഫലമാകുകയാണ്. നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരികയാണ്. സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്.
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയ്‌സ് (MoRTH) ന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. നിലവിലുള്ള ലൈസൻസ് ഉടമകൾക്ക് പരിവാഹൻ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് തപാൽ ചാർജിനൊപ്പം 200 രൂപ ഫീസ് അടച്ച് ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് കാർഡാക്കി മാറ്റാം. ഒരു വർഷത്തേക്ക് മാത്രമേ ഇതിൽ കിഴിവ് ലഭിക്കൂ. ഒരു വർഷത്തിന് ശേഷം 1300 രൂപ ഫീസായി നൽകണം.