ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് സ്ലോട്ട് എടുത്ത എല്ലാവർക്കും ടെസ്റ്റ് നടത്താനുള്ള തീരുമാനം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്നും ഇന്നലത്തെ യോഗത്തിലെ വിവരം ചോർത്തി മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം നിയന്ത്രിച്ചുള്ള മന്ത്രിയുടെ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് വിവിധ ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഉണ്ടായത്. മലപ്പുറം തിരൂരങ്ങാടിയിലും കോഴിക്കോട് മുക്കത്തും ഗതാഗത മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട്, കാസർകോട്, കൊല്ലം , തിരുവനന്തപുരം ജില്ലകളിലും വൻ പ്രതിഷേധം നടന്നു. മലപ്പുറത്ത് പ്രതിഷേധിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പലയിടത്തും ടെസ്റ്റിനായി 150 ഓളം പേരാണ് എത്തിയത് .

Related Articles

Back to top button