ഡ്രൈവിംഗ് ടെസ്റ്റിനെത്തുമ്പോൾ പ്രതിഷേധക്കാരെ മാറ്റണം..മുഖ്യമന്ത്രിക്ക് പരാതിയുമായി യുവതി…

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി യുവതി. മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറുടെ മകളാണ് പരാതി നൽകിയത്. റീ-ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് ആവശ്യം. പരാതി മുഖ്യമന്ത്രി ശംഖുമുഖം എസിപിക്ക് കൈമാറി.കഴിഞ്ഞമാസം 13നാണ് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിനോദിന്റെ മകൾ ലൈസൻസ് ടെസ്റ്റിന് തിരുവനന്തപുരം മുട്ടത്തറയിൽ എത്തിയത്.

എന്നാൽ ടെസ്റ്റിന് എത്തിയ ഉദ്യോഗസ്ഥനെയും മകളെയും ഒരു സംഘം പ്രതിഷേധക്കാർ തടഞ്ഞു. ടെസ്റ്റിന് എത്തിയ തന്നെയും പിതാവിനെയും ഒരു സംഘം ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് യുവതി പരാതി നൽകുകയായിരുന്നു.എന്നാൽ പരാതിയിൽ അന്വേഷണം നടന്നില്ലെന്നാണ് ആരോപണം. ഇതിനിടെ റീടെസ്റ്റിനുള്ള തീയതി കൂടി എത്തിയതോടെ മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു.

Related Articles

Back to top button