ഡ്രൈവര്‍ ചായ കുടിക്കാന്‍ ഇറങ്ങി..യുവാവ് ലോറിയുമായി മുങ്ങി..ഒടുവിൽ ലോറി മറിഞ്ഞു..പിന്നാലെ….

ഡ്രൈവര്‍ ചായ കുടിക്കുന്നതിനിടെ ലോറിയുമായി യുവാവ് മുങ്ങി. അമിതവേഗത്തില്‍ പായുന്നതിനിടെ അരക്കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു. ലോറിയെ പിന്തുടര്‍ന്ന് എത്തിയ പൊലീസ് മോഷ്ടാവിനെ അപ്പോള്‍ തന്നെ പിടികൂടി. കൊയിലാണ്ടി സ്വദേശി നിമേഷ് വിജയനാണ് (40) ആണ് പിടിയിലായത്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്താണ് സംഭവം.തമിഴ്‌നാട്ടില്‍ നിന്ന് തിരുവല്ലയിലേയ്ക്ക് ചോളത്തട്ടയുമായി പോവുകയായിരുന്നു ലോറി. കുട്ടിക്കാനത്തെത്തിയപ്പോള്‍ ചായ കുടിക്കാനായി ഹാന്‍ഡ് ബ്രേക്ക് ഇട്ട ശേഷം ലോറി നിര്‍ത്താതെ ഡ്രൈവര്‍ പുറത്തിറങ്ങി. ഈ സമയത്ത് നിമേഷ് ലോറി ഓടിച്ചു പോവുകയായിരുന്നു.

ഇതേ സമയത്ത് തന്നെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷും അക്ഷയ കുമാറും സ്ഥലത്തുണ്ടായിരുന്നു. പോക്‌സോ കേസ് പ്രതിയെ പീരുമേട് സബ്ജയിലിലാക്കാന്‍ ഇറങ്ങിയതായിരുന്നു പൊലീസുകാര്‍. ഇവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഐഎച്ച്ആര്‍ഡി കോളജിന് സമീപം ലോറി മറിഞ്ഞു കിടക്കുന്നതു കണ്ടെത്തുകയായിരുന്നു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന നിമേഷിനെയും പൊലീസ് പിടികൂടി.

Related Articles

Back to top button