ഡോ. വന്ദന ദാസിന്റെ ഓർമയിൽ ക്ലിനിക്ക്..ഉദ്ഘാടനം ഇന്ന്…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ പേരിൽ തൃക്കുന്നപ്പുഴ വലിയപറമ്പിൽ മേടയിൽ കുടുംബ വീട്ടിൽ‍ തുടങ്ങുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. രാവിലെ 7ന് പ്രാർഥനാ ഹാൾ സമർപ്പണവും മെഡിക്കൽ ക്യാംപ് ഉദ്ഘാടനവും കേന്ദ്ര മന്ത്രി സുരേഷ്ഗോപി നിർവഹിച്ചു.

മിതമായ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ പേരിൽ രക്ഷിതാക്കളായ കെ.ജി മോഹൻദാസും വസന്തകുമാരിയും ചേർന്നു ക്ലിനിക് തുടങ്ങുന്നത്. ദിവസവും രാവിലെയും വൈകിട്ടുമായി ഓരോ ഡോക്ടർമാർ ഒപിയിൽ ഉണ്ടാകും. മാസത്തിലൊരിക്കൽ പ്രമുഖ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും.

Related Articles

Back to top button