ഡോക്ടർക്കെതിരെ ലൈംഗികാതിക്രമണ പരാതിയുമായി വനിതാ ഡോക്ടർ
ഡോക്ടർക്കെതിരെ ലൈംഗികാതിക്രമണ പരാതിയുമായി ആശുപത്രിയിലെ വനിതാ ഡോക്ടർ. ഡോക്ടർ റോബർട്ട് റെബെല്ലോ കഴിഞ്ഞ ആറ് മാസമായി മാനസികമായും പീഡിപ്പിക്കുന്നു, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുയെന്നും ആരോപിച്ചാണ് 32കാരി പൊലീസിനെ സമീപിച്ചത്.
2023 ഒക്ടോബർ മുതൽ എൻആർഎച്ച്എം പ്രോജക്റ്റിന് കീഴിൽ എൻആർസി വിഭാഗത്തിലാണ് യുവതി ജോലി ചെയ്യുന്നത്. അന്ന് മുതൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് യുവതിയുടെ പരാതി. മംഗളൂരു കുന്ദാപുര ആശുപത്രിയിലാണ് സംഭവം. അതേസമയം, ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഇതുവരെ ഡോക്ടർ തയ്യാറായിട്ടില്ല. സംഭവത്തിൽ കുന്ദാപുര പൊലീസ് കേസെടുത്തു.