ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം..നഴ്‌സിങ് ഓഫീസറെ പിടികൂടാന്‍ ആശുപത്രിയിലെ അത്യാഹിത വാര്‍ഡിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പൊലീസ്….

ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ പിടികൂടാന്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാർഡിലേക്ക് ജീപ്പ് ഓടിച്ച് കയറ്റി പൊലീസ്.ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ നഴ്‌സിങ് ഓഫീസറെ പിടികൂടാനാണ് ഋഷികേശിലെ എയിംസ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് പൊലിസ് ജീപ്പ് ഓടിച്ച് കയറ്റിയത്.രോഗികള്‍ കിടക്കുന്ന വാർഡിൽ കട്ടിലുകള്‍ക്ക് ഇടയിലൂടെ ജീപ്പുമായി എത്തിയ പൊലീസിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ വച്ച് നഴ്‌സിങ് ഓഫീസര്‍ സതീഷ് കുമാര്‍ വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.കൂടാതെ ഇയാൾ ഡോക്ടര്‍ക്ക് അശ്ലീല ചുവയോടെ ഫോണില്‍ സന്ദേശമയച്ചെന്ന പരാതിയും ഉണ്ട്.ഇതേതുടർന്ന് നഴ്സിങ് ഓഫീസറെ പുറത്താക്കണമെന്ന് ആവിശ്യപ്പെട്ട് എയിംസ് ഋഷികേശിലെ മറ്റു ഡോക്ടര്‍മാര്‍ ഡീനിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചിരിന്നു.ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെയാണ് പോലീസ് പ്രതിയെ പിടികൂടാനായി വാഹനവുമായി അകത്തേക്ക് കയറിയത്.നിലവിൽ സസ്‌പെന്‍ഷനിലുള്ള സതീഷിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.

Related Articles

Back to top button