ഡൊമിനിക് മാര്‍ട്ടിന്റെ വീട്ടിൽ പരിശോധന… ഭാര്യയെ ചോദ്യം ചെയ്യുന്നു…രാവിലെ….
കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. ഇപ്പോൾ ഡൊമിനിക് മാര്‍ട്ടിന്റെ വീട്ടിൽ പരിശോധന നടത്തുകയാണ്. തമ്മനത്തെ വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. പോലീസ് ഇവിടെയെത്തി ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്യുകയാണ്. രാവിലെ അഞ്ചു മണിയോടെ ഡൊമിനിക് വീട്ടിൽ നിന്ന് ഇറങ്ങിയെന്നു ഭാര്യ പോലീസിനോട് പറഞ്ഞു. കടവന്ത്ര ഇളംകുളം സ്വദേശിയാണ് ഡൊമിനിക് മാര്‍ട്ടിന്‍. 5 വർഷത്തിലേറെയായി തമ്മനത്തെ വാടകവീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. ഡൊമിനിക് കഴിഞ്ഞ മാസമാണ് ദുബായിൽ നിന്ന് എത്തിയത്.