ഡീൻ കുര്യക്കോസ് എംപിയുടെ മാതാവ് അന്തരിച്ചു..

അഡ്വ.ഡീൻ കുര്യക്കോസ് എംപിയുടെ മാതാവ് പൈങ്ങോട്ടൂർ ഏനാനിക്കൽ റോസമ്മ കുര്യാക്കോസ് (68) നിര്യാതയായി. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

മൃതദേഹം നാളെ വൈകിട്ട് നാലുമണിക്ക് പൈങ്ങോട്ടൂർ കുളപ്പുറത്തെ സ്വഭവനത്തിൽ എത്തിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 02.30 മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കും. സംസ്കാരം കുളപ്പുറം കാൽവരിഗിരി പള്ളി സെമിത്തേരി കുടുംബ കല്ലറയിൽ നടക്കും.

Related Articles

Back to top button