ഡിവൈഎസ്പിയുടെ വാഹനത്തിന് തീവെച്ചു…ഒരാൾ കസ്റ്റഡിയിൽ….

കോഴിക്കോട്: വടകരയിൽ ഡിവൈഎസ്പിയുടെ വാഹനത്തിന് തീവെച്ച സംഭവത്തിൽ ഒ​രാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തിട്ടുള്ളായൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. സമീപത്തെ ഒരു കടയ്ക്കും ഇയാൾ തീവെച്ചിട്ടുണ്ട്. മുസ്ലിം ലീ​ഗ് നേതാവിന്റെ കടയ്ക്കാണ് തീവെച്ചത്.

ഡിവൈഎസ്പിയുടെ ഔദ്യോ​ഗിക വാഹനം ആണ് കത്തി നശിച്ചത്. വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ​ലീ​ഗ് നേതാവിന്റെ കടയ്ക്ക് തീവെച്ചതിന് ശേഷാണ് പൊലീസ് വാഹനത്തിന് തീവെച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.

Related Articles

Back to top button