ഡിവൈഎഫ്ഐ നേതാവിനെ നാടുകടത്തി; നടപടി മേഖല സെക്രട്ടറിക്കെതിരെ…

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ അഭിജിത്ത് ബാലനെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂര്‍ മേഖലാ സെക്രട്ടറിയാണ് അഭിജിത്ത്. കഴിഞ്ഞ മാസം 27-ാം തീയ്യതിയാണ് നാടുകടത്തിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം അഭിജിത്ത് ബാലന്‍ കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ്. നല്ലനടപ്പ് ബോണ്ട് കോടതിക്ക് നല്‍കി ജാമ്യം നേടിയ ശേഷവും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

Related Articles

Back to top button