ഡിപ്പോയ്ക്ക് അകത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്തത് ചോദ്യംചെയ്തതിന്….കെഎസ്ആർടിസി ഡ്രൈവറെ കുത്താൻ ശ്രമം….

കെഎസ്ആർടിസി ഡിപ്പോയ്ക്ക് അകത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്തത് ചോദ്യംചെയ്ത
കെഎസ്ആർടിസി ഡ്രൈവറെ കത്തികൊണ്ട് കുത്താൻ ശ്രമം. മലപ്പുറം പെരിന്തൽമണ്ണ ഡിപ്പോയിലാണ് സംഭവമുണ്ടായത്. കെഎസ്ആർടിസി ഡ്രൈവർ സുനിലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമിച്ച ഓട്ടോ ഡ്രൈവർ അബ്‌ദുൽ റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിപ്പോക്ക് അകത്ത് അബ്‌ദുൽ റഷീദ് ഓട്ടോറിക്ഷ പാർക്ക് ചെയ്തത് സുനിൽ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഡിപ്പോയുടെ ഉളളിൽ കെഎസ്ആർടിസി ബസിന് പിറകിലായിരുന്നു ഓട്ടോ നിർത്തിയിട്ടിരുന്നത്. ഇതോടെ ബസ് പുറത്തേക്ക് എടുക്കാനായില്ല. വണ്ടി എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ അബ്ദുൽ റഷീദ് വണ്ടിയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയായിരുന്നു.

Related Articles

Back to top button