ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി…

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ നടന്‍ നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. യുവതിയുടെ വ്യാജ ആരോപണമാണെന്നും ഗുഢാലോചനയുടെ ഭാഗമാണെന്നുമാണ് നിവിന്‍ പരാതിയില്‍ പറയുന്നത്.തന്‍റെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും നിവിൻ പോളി ഉന്നയിച്ചു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ നിവിനെതിരെ കേസെടുത്തിരുന്നു.നിവിന്‍ പോളി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയോഗിച്ചേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles

Back to top button