ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്..രണ്ട് മരണം..വൻ നാശനഷ്ടം….
ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് വൻ നാശനഷ്ടം.രണ്ട് പേർ മരിച്ചു .കാറ്റില്‍ മരം വീണാണ് അപകടം.ശക്തമായ പൊടിക്കാറ്റിൽ വിവിധ സ്ഥലങ്ങളിലായി 23 പേര്‍ക്ക് പരിക്കേറ്റു . മിന്നലിന്റെയും മഴയുടെയും അകമ്പടിയോടെയുള്ള ശക്തമായ പൊടിക്കാറ്റാണ് ഇന്നലെ രാത്രി ഡൽഹിയിൽ ഉണ്ടായത്.കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നലെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം തന്നെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. മണിക്കൂറില്‍ 50-70 കിലോമീറ്റര്‍ വേഗതയിലാണ് ശക്തമായ കാറ്റ് ആഞ്ഞുവീശിയത്. രണ്ട് ദിവസങ്ങളില്‍ കൂടി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.