ഡപ്യൂട്ടി പ്രിസൺ ഓഫീസർ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
അരൂർ: ഡപ്യൂട്ടി പ്രിസൺ ഓഫീസർ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരൂക്കുറ്റി മനു മന്ദിരത്തിൽ എം. മനീഷ് (33) ആണ് മരിച്ചത്. ചന്തിരൂർ പാലത്തിന് തെക്കുവശം തീരദേശ റെയിൽ പാതയിൽ കഴുവിടാമൂല പ്രദേശത്താണ് മൃതദേഹം കണ്ടത്. ഇരിഞ്ഞാലക്കുടസബ്ബ് ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫീസർ ആണ് ഇയാൾ. മുംബൈയിൽ നിന്ന് തിരുവനന്തപുരം വരെ പോകുന്ന നേത്രാവതി എക്സ്പ്രസ്സ് ട്രെയിൻ ആണ് തട്ടിയത്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് ആണ് അപകടം നടന്ന തെങ്കിലും തിരിച്ചറിയുവാൻ വൈകി.അരൂർ
പൊലീസ് സ്ഥലത്ത് എത്തി നടപടികൾക്ക് ശേഷം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാഖി മോൾ ആണ് ഭാര്യ. മകൻ രുദ്രദേവ്