ട്വന്റി 20 ലോകകപ്പ്..ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ..കിട്ടുക…

ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകിരീടം സ്വന്തമാക്കിയ രോഹിത് ശര്‍മ്മക്കും കൂട്ടാളികൾക്കും 125 കോടി രൂപയാണ് സമ്മാനമായി നല്‍കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കളിക്കാരും പരിശീലകരും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന ടീമിനാണ് 125 കോടി രൂപ ലഭിക്കുക. ടൂര്‍ണമെന്റിലാകെ ടീം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും ജയ് ഷാ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ ടി20 ലോകകപ്പ് വിജയമാണ് ഇത്.11.25 മില്യന്‍ ഡോളറാണ് 2024 ടി20 ലോകകപ്പിലെ പാരിതോഷികം. ലോകകപ്പ് വിജയം നേടിയ ഇന്ത്യയ്ക്ക് 2.45 മില്യണ്‍ ഡോളര്‍ (20.42 കോടി രൂപ) ലഭിക്കും. സൗത്ത് ആഫ്രിക്കയ്ക്ക് 10.67 കോടിയും പാരിതോഷികമായി ലഭിക്കും.

Related Articles

Back to top button