ട്വന്റി-ട്വന്റി തുടങ്ങിയ മെഡിക്കൽ സ്റ്റോർ അടപ്പിച്ചു

കൊച്ചി: രാഷ്ട്രീയപ്പാർട്ടിയായ ട്വന്റി-ട്വന്റി കിഴക്കമ്പലത്ത് തുടങ്ങിയ മെഡിക്കൽ സ്റ്റോർ കളക്ടർ അടപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രഥമാദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം നടന്നതായി ജില്ലാ റിട്ടേണിങ് ഓഫീസർ കണ്ടെത്തിയിട്ടുണ്ട്.80 ശതമാനം വിലക്കുറവിൽ മരുന്ന് ലഭ്യമാവുമെന്ന് പറഞ്ഞാണ് ട്വൻ്റി-ട്വന്റി കിഴക്കമ്പലത്ത് മെഡിക്കൽ ഷോപ്പ് തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. ഇത്‌ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രണ്ടുപേരാണ് പരാതി നൽകിയത്. മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം സംബന്ധിച്ച് സാബു ജേക്കബ് ഇട്ട ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യാനും കളക്ടർ നിർദേശം നൽകി.

Related Articles

Back to top button