ട്രെയിൻ തട്ടി യുവാവ് മരിച്ചു
തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.25 ന് കൊല്ലം ഭാഗത്തേക്ക് പോയ കൊച്ചുവേളി – യശ്വന്തപൂർ എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.