ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ട്രെയിൻ തട്ടി യുവതി മരിച്ചു. മാറാട് അരക്കിണർ അരയിച്ചന്റെകത്ത് പ്രഭാഷിന്റെ ഭാര്യ നിഹിത (30) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ പുതിയാപ്പയിലെ യുവതിയുടെ സ്വന്തം വീടിനു സമീപത്താണ് അപകടം നടന്നത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.